Connect with us

Kerala

മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ ഇന്റർനെറ്റ്, എസ്.എം.എസ്, ടോക്ക് ടൈം പ്രഖ്യാപിച്ച് എയർടെൽ

Published

on

Share our post

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്.എം.എസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്.ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളിൽ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവർക്ക് ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാൻ സാധിക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ സ്ഥിരീകരിച്ചത് 264 മരണമാണ്. തിരിച്ചറിഞ്ഞ 96 പേരില്‍ 22 പേർ കുട്ടികളാണ്. 225 പേരെ കാണാതായതായാണ് വിവരം. മൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈയിലും ചൂരൽ മലയിലും വിപുലമായ തെരച്ചിൽ നടക്കും. മുണ്ടക്കൈ ഭാഗത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ എത്തിക്കാനായി പണിയുന്ന ബെയ് ലി പാലം ഇന്ന് പൂർത്തിയാകും. ഇന്നലെ രാത്രി മുഴുവൻ പാലത്തിന്റെ നിർമാണം നടന്നിരുന്നു. 1167 പേരുടെ സംഘം ആണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റ 90 പേർ ഇപ്പോഴും വയനാട്ടിലെ വിവിധ ആസ്പത്രികളിൽ ചികിത്സയിലാണ്.


Share our post

Kerala

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

Published

on

Share our post

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.


Share our post
Continue Reading

Kerala

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

Published

on

Share our post

വയനാട് :മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകള്‍ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ സമിതി അനുമതി നല്‍കിയത്.നേരത്തെ 9 വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റ് മാസത്തില്‍ തന്നെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. ദേശസാല്‍കൃത ബാങ്കുകളില്‍ ഉള്ള വായ്പകള്‍ എഴുതി തള്ളണമെന്ന ആവശ്യത്തില്‍ ഇതുവരെയും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.2024 ഓഗസ്റ്റ് 12ന് ചേർന്ന യോഗത്തിലായിരുന്നു വായ്പ എഴുതി തള്ളാനുള്ള തീരുമാനം ബാങ്ക് എടുത്തിരുന്നത്. മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, ദാനം നഷ്ടപ്പെട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 207 വായ്പകളാണ് കേരളം ബാങ്ക് എഴുതി തള്ളിയത്.

ചൂരല്‍മല ഉള്‍പ്പെടെയുള്ള മേപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക വായ്പ പദ്ധതി തുടങ്ങാനും തീരുമാനമുണ്ടായി. പരമാവധി 2 ലക്ഷം രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കാനാണ് ബാങ്കിന്റെ തീരുമാനം.മരണപ്പെട്ടവരുടെ 10 6.63 ലക്ഷം, വീട് നഷ്ടപ്പെട്ടവരുടെ 139.54 ലക്ഷം, സ്ഥലം നഷ്ടപ്പെട്ടവർ 40.53 ലക്ഷം, സ്ഥാപനം നഷ്ടപ്പെട്ടവർ 50.05 ലക്ഷം,തൊഴില്‍ നഷ്ടപ്പെട്ടവർ 65.53 ലക്ഷം, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ 37.51 ലക്ഷം എന്നിവയും വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ടവരുടെ 28.38ലക്ഷവും, കൃഷി നഷ്ടപ്പെട്ടവരുടെ 3 9.96 ലക്ഷവും, മറ്റുള്ളവ വരുടെ 7.75 ലക്ഷവും ഉള്‍പ്പെടെ ഉള്ള വയ്പ്പകളാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്. ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകള്‍ എഴുതിത്തൊള്ളാനോ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാനോ ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം താപനില കൂടും

Published

on

Share our post

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. വിവിധ ജില്ലകളിൽ ഇന്ന് മുതൽ മാർച്ച് ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില തുടരുന്നതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.മാർച്ച് ഏഴുവരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 -3°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 05 മുതൽ 07 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!