നേവിയില്‍ 741 സിവിലിയന്‍ ഒഴിവുകൾ

Share our post

കൊച്ചി : നേവിയിലെ സിവിലിയന്‍ ഒഴിവുകളിലെ തിരഞ്ഞെടുപ്പിന് ഇന്ത്യന്‍ നേവി സിവിലിയന്‍ എന്‍ട്രന്‍സ് ടെസ്റ്റിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ്-ബി ചാര്‍ജ്മാന്‍, ഗ്രൂപ്പ്-സി സീനിയര്‍ ഡ്രോട്ട്സ്മാന്‍, ട്രേഡ്സ്മാന്‍മേറ്റ് തസ്തികകളിൽ 741 ഒഴിവുകൾ. ഇതില്‍ 444 ഒഴിവ് ഫയര്‍മാന്‍ തസ്തികയിലാണ്. ഭിന്നശേഷിക്കാര്‍ക്കും ഈ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും നടത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങള്‍ ലഭിക്കും. ഒന്നര മണിക്കൂറാണ് പരീക്ഷ സമയം. ഓണ്‍ലൈനായി അപേക്ഷ നൽകണം. അവസാന തീയതി: ഓഗസ്റ്റ് രണ്ട്. വിശദ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!