കാലവർഷക്കെടുതി: മൃഗസംരക്ഷണ വകുപ്പ് കൺട്രോൾ റൂം തുറന്നു

കണ്ണൂർ : സംസ്ഥാനത്ത് കനത്ത മഴയും ഉരുൾ പൊട്ടലും രൂക്ഷമായ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും മൃഗ സംരക്ഷണ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.
കണ്ണൂർ: 0497 2700184, 9446657859, കാസർഗോഡ്: 9447374742, കോഴിക്കോട്: 8921344036, വയനാട് : 04936 202729, 9188510367, 9544269076.