വയനാടിലേക്ക് തൊണ്ടിയില്‍ എം.എഫ്.എ ദുരന്ത നിവാരണ ടീമും

പേരാവൂര്‍: തൊണ്ടിയില്‍ മോണിംഗ് ഫൈറ്റേഴ്‌സ് ഇന്‍ഡ്യുറന്‍സ് അക്കാദമി:(എം.എഫ്.എ )ദുരന്ത നിവാരണ ടീം വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയിലേക്ക് പുറപ്പെട്ടു. അക്കാദമി ഡയറക്ടര്‍ എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിലാണ് സംഘം വയനാട്ടിലേക്ക് പോയത്. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.