ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു

Share our post

തിരുവനന്തപുരം : കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്‌.സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും ഇന്റർവ്യൂവിന് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റൊരവസരം നൽകുന്നതായിരിക്കും. കാലവർഷ കെടുതിയെ തുടർന്ന് മലപ്പുറം, തൃശൂർ ജില്ലകളിൽവെച്ച് ആഗസ്ത് രണ്ടുവരെ നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു. മറ്റു ജില്ലകളിലെ അഭിമുഖത്തിന് മാറ്റമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!