‘ഉജ്ജ്വല ബാല്യം’: അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, ഐ.ടി മേഖല, കൃഷി, പരിസ്ഥിതി സംരക്ഷണം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ജീവകാരുണ്യ പ്രവര്‍ത്തനം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്നവർക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരം നല്‍കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. 2023 ജനുവരി ഒന്ന് മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്ക് പുരസ്‌കാരം നല്‍കും. 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ഭിന്നശേഷി വിഭാഗക്കാരെ പ്രത്യേക വിഭാഗമായി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകം ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, പെന്‍ ഡ്രൈവ്, പത്ര കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം. അപേക്ഷ ഫോമിനും വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!