ബാണാസുര സാഗറിൽ റെ‍ഡ് അലർട്ട്; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

Share our post

വയനാട് : ബാണാസുര സാഗര്‍ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 773 മീറ്ററാണ് ജലനിരപ്പ്. ഇത് സംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 773.50 മീറ്ററിന്റെ റെഡ് അലര്‍ട്ട് ജലനിരപ്പ് ആയതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മുമ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇന്ന് വൈകിട്ട് ആറിന് റൂള്‍ ലെവലായ 773.50 മീറ്ററില്‍ എത്തുക ആണെങ്കില്‍ അധികം എത്തുന്ന മഴ വെള്ളം പുഴയിലേക്ക് ഒഴുകുന്ന വിധത്തില്‍ ഡാം ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

എന്നാല്‍ വൈകിട്ട് ആറിന് ശേഷമാണ് റൂള്‍ ലെവല്‍ എത്തുന്നതെങ്കില്‍ ചൊവ്വ രാവിലെ എട്ടിന്  8.5 ക്യുബിക് മീറ്റര്‍ പ്രകാരം ഘട്ടം ഘട്ടമായി സെക്കന്റില്‍ 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം കാരമാന്‍ തോടിലേക്ക് തുറന്ന് വിടാന്‍ സാധ്യതയുണ്ട്. ഡാം തുറന്നാൽ പുഴയില്‍ പത്ത് മുതല്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നത്. പൊതു‍ ജനങ്ങ‍ളും ഡാമിൻ്റെ സമീപ പ്രദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!