കണ്ണൂർ യൂണിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : സർവകലാശാലയിൽ ബിരുദ, പി ജി പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ബിരുദപ്രോഗ്രാമുകളായ (എഫ്.വൈ.യു.ജി.പി പാറ്റേൺ – മൂന്ന് വർഷം), ബി കോം (ഇലക്ടീവ് – കോ-ഓപ്പറേഷൻ, മാർക്കറ്റിങ്), ബി.ബി.എ, ബി.എ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, അഫ്സൽ ഉൽ ഉലമ, കന്നഡ, ഉർദു & ഇസ്‍ലാമിക് ഹിസ്റ്ററി, അറബിക് & ഇസ്‍ലാമിക് ഹിസ്റ്ററി, എം. കോം (അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ), എം. എ ഇക്കണോമിക്സ്, ഡിവലപ്മെന്റ് ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലിഷ്, അറബിക്, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, അഡിഷണൽ ഓപ്ഷണൽ കോ ഓപ്പറേഷൻ. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 31-ന് തുടങ്ങും. 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 22-ന് മുൻപ് സർവകലാശാലയിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.