അടക്കാത്തോടിൽ മെഡിക്കൽ ക്യാമ്പ് നടത്തി

കേളകം: അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്‌ജിദ് കമ്മിറ്റി സ്വകാര്യ ആസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് സിയാസ് യമാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി താജുദ്ധീൻ നാസർ, രിഫായിയ്യ ജുമാ മസ്ജിദ് ഖത്തീബ്, അബ്ദുൽ ഹമീദ് അഹ്സനി, മദർ സുപ്പീരിയർ സിസ്റ്റർ അനില, ആസ്പത്രി സൂപ്രണ്ട് സിസ്റ്റർ ജെസ്ലിൻ, സിസ്റ്റർ ഡെയ്സി, വി.കെ. കുഞ്ഞുമോൻ, എൽ.ഐ. അസീസ്, കെ. നിഹാൽ എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.നയന രാജൻ ബോധവത്കരണ ക്ലാസ് നടത്തി.
ശിശുരോഗ വിഭാഗം വിദഗ്ദ ഡോ.സോണി.എസ്.പോൾ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. നയന രാജൻ, അത്യാഹിത വിഭാഗത്തിലെ ഡോ. ശ്രുതി ജോൺ തുടങ്ങി വിദഗ്ദ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്ത രോഗികളെ പരിശോധന നടത്തി. നൂറ്റി അറുപതോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്ത് ചികിൽസ നേടിയതായി മെഡിക്കൽ ക്യാമ്പ് സംഘാടക കമ്മറ്റി അറിയിച്ചു.