പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

ദില്ലി : സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഡൽഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. വെള്ളം കയറിയ ബേസ്‌മെന്റിൽ നിരവധി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പൂർണമായി വെള്ളത്തിൽ മുങ്ങിയ ബേസ്‌മെന്റിൽ മുങ്ങൽ വിദഗ്ധർ പരിശോധന തുടരുകയാണ്. അഗ്നിരക്ഷാസേന മോട്ടോർ പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ നിലകളിലുള്ളവർ സുരക്ഷിതരാണ്.