വിവിധ ജില്ലകളിൽ അധ്യാപക ഒഴിവുകൾ

കാസർകോട്: ജില്ലയിലെ കിനാനൂർ കരിന്തളം ഗവ. കോളേജിൽ ഇംഗ്ലീഷ് വിഭാഗം താത്കാലിക അധ്യാപകരെ നിയമിക്കും.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിരിക്കുന്നവർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്റ്റർ നമ്പറും സഹിതം 31-ന് രാവിലെ 11-ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 04672 235955.
മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്സ്. അഭിമുഖം 29-ന് രാവിലെ 11 മണിക്ക് നടക്കും.
അഴീക്കോട് ഗവ. എച്ച് എസ് എസ് (മീൻകുന്ന്) ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ). അഭിമുഖം 29-ന് 11 മണിക്ക് നടക്കും.
മാതമംഗലം സി.പി നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ശാസ്ത്രം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10 മണിക്ക് നടക്കും.
പഴയങ്ങാടി ഏഴോം ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. മുഖാമുഖം 30-ന് 10.30-ന് നടക്കും.