പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഓൺലൈൻ കോഴ്സുകളുമായി കുസാറ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ സെന്റർ ഫോർ ഡിവലപ്മെന്റ് ഓഫ് ഇ-കണ്ടന്റിന്റെ നേതൃത്തിൽ സർവകലാശാലയുടെ വിവിധ വകുപ്പുകളിലെ അധ്യാപകർ തയ്യാറാക്കിയ 10 വിവിധ ഹ്രസ്വകാല, ഓൺലൈൻ കോഴ്‌സുകളിലേക്ക് രജിസ്റ്റർചെയ്യാം.
ക്രിമിനോളജി, ഫിഷറീസിന്റെ സാമ്പത്തികശാസ്ത്രം, ഉപഭോക്തൃസംരക്ഷണ നിയമങ്ങൾ, കോർപ്പറേറ്റ് നിയമങ്ങൾ, മോളിക്യുലാർ മോഡലിങ്, ഇനവേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് കോഴ്സുകൾ. മറൈൻ, കെമിസ്ട്രി, മാനേജ്‌മെന്റ്, നിയമം, പരിസ്ഥിതി വിഭാഗങ്ങളിലെ പ്രഗത്‌ഭരായ അധ്യാപകരാണ് ഓരോ കോഴ്സും തയ്യാറാക്കിയിരിക്കുന്നത്.
കുസാറ്റിന് പുറത്തുനിന്നുള്ളവർക്ക് 3540 രൂപയും കുസാറ്റ് അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 2000 രൂപയുമായിരിക്കും ഫീസ്. കുസാറ്റിലെ വിദ്യാർഥികൾക്ക് കരിക്കുലത്തിന്റെ ഭാഗമല്ലാത്ത കോഴ്സുകളിലേക്കു 1000 രൂപ ഫീസോടെയും കരിക്കുലത്തിന്റെ ഭാഗമായതിനു സൗജന്യമായും അപേക്ഷിക്കാം.
രണ്ടുമുതൽ നാലുവരെയുള്ള കോഴ്സ് ക്രെഡിറ്റുകളും (അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സി (എ.ബി.സി.) ൽ കൂട്ടിച്ചേർക്കാവുന്ന ക്രെഡിറ്റുകൾ) കുസാറ്റ് സർട്ടിഫിക്കറ്റും കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഭിക്കും. www.cdec.cusat.ac.in വഴി ഓഗസ്റ്റ് 15 വരെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9400039634.