Connect with us

Kannur

ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതിയെത്തിക്കാൻ ജീവനക്കാരുടെ കഠിന യത്നം

Published

on

Share our post

കണ്ണൂർ: ചുഴലിക്കാറ്റിൽ ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന്‌ കെ.എസ്‌.ഇ.ബി ജീവനക്കാർ കഠിന യത്നത്തിൽ. കനത്തമഴയും കാറ്റും അതിജീവിച്ചാണ്‌ ജീവനക്കാർ വിശ്രമമില്ലാതെ പണിയെടുക്കുന്നത്‌. വൈദ്യുതിയെത്തിക്കാനായി ഉന്നത ഉദ്യോഗസ്ഥരടക്കം നേരിട്ടെത്തിയാണ്‌ നിർദേശം നൽകുന്നത്‌.
പൊട്ടിവീണ ലൈനുകളിൽനിന്ന്‌ അപകടം സംഭവിക്കാതിരിക്കാനാണ്‌ ആദ്യ പരിഗണന. ഇവ ഓഫ്ചെയ്ത് ഫീഡറുകൾ പുനസ്ഥാപിക്കുന്ന പ്രവൃത്തി രാത്രിവരെ നീളുകയാണ്‌. താൽക്കാലിക സംവിധാനമൊരുക്കി മിക്ക ഫീഡറുകളും വെള്ളിയാഴ്ച രാത്രിയോടെ പ്രവർത്തനസജ്ജമാക്കി. ജില്ലയിലെ 633 ട്രാൻസ്ഫോമറുകളിൽ ഇനിയും വൈദ്യുതിയെത്തിക്കാനുണ്ട്‌. 107 ഹൈടെൻഷൻ, 1270 ലോ ടെൻഷൻ പോസ്റ്റുകളും മാറ്റി ലൈൻ തകരാർ പരിഹരിക്കാനുണ്ട്‌. 42,000 ഉപഭോക്താക്കളുടെ പരാതികളും തീർക്കാനുണ്ട്‌.

പുതുതായി പരാതികളില്ലെങ്കിൽ രണ്ട് ദിവസത്തിനകം വൈദ്യുതി പുനസ്ഥാപന പ്രവൃത്തി പൂർത്തീകരിക്കാനാവുമെന്നാണ്‌ കരുതുന്നത്‌. ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കുംപുറമെ വിരമിച്ച ജീവനക്കാരെയും ഉൾപ്പെടുത്തി വിവിധ ടീമുകളായാണ് പ്രവർത്തനം. മറ്റ്‌ ജില്ലകളിലും സമാന നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ അവിടെനിന്നുള്ളവരെ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല.
വ്യാഴം രാത്രിയും വെള്ളി പകലുമായുണ്ടായ കാറ്റിൽ 134 ഹൈടെൻഷൻ, 434 ലോടെൻഷൻ പോസ്റ്റുകളുംതകർന്നു. 989 ലൈനുകൾ പൊട്ടിവീണു. 1,570 ഇടങ്ങളിൽ മരങ്ങൾ ലൈനിലേക്ക് വീണ്‌ പുതുതായി മൂന്ന്‌ കോടി രൂപയുടെ നഷ്ടംകൂടി സംഭവിച്ചു. ഒരാഴ്ചക്കിടയിൽ 10 കോടി രൂപയുടെ നാശമാണ്‌ കെഎസ്‌ഇബിക്കുണ്ടായത്‌. ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എൻജിനിയർ ഹരീശൻ മൊട്ടമ്മൽ കണ്ണൂർ, കാസർകോട്‌, വയനാട് ജില്ലകളിലെ ഫീൽഡ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പുരോഗതി അവലോകനംചെയ്തു. കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്‌. കണ്ണൂർ, തലശേരി പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം അറിയിക്കുന്നതിനുള്ള കൺട്രോൾ റൂം നമ്പർ 94960 11176 ആണ്‌. പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലെ വൈദ്യുതി തടസ്സങ്ങൾ ശ്രീകണ്‌ഠപുരം കൺട്രോൾ റൂം നമ്പർ 94960 18618 ലും അറിയിക്കണം. വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പരാതികൾ കെ.എസ്‌.ഇ.ബിയുടെ കസ്റ്റമർ കെയർ നമ്പർ 94960 01912 ലും രജിസ്റ്റർചെയ്യാം.


Share our post

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Kannur

സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്

Published

on

Share our post

കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.


Share our post
Continue Reading

Kannur

എല്‍.പി സ്‌കൂള്‍ ടീച്ചര്‍- പി.എസ്.സി അഭിമുഖം

Published

on

Share our post

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍-709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ അവസാന ഘട്ട അഭിമുഖം പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് അഞ്ച്, ആറ്, ഏഴ്, 12, 13, 14, 19, 20, 21, 26, 27 (11 ദിവസം) തീയതികളില്‍ നടത്തും. അവസാന ഘട്ടത്തിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ എന്നിവ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖ, അസല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റര്‍വ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.


Share our post
Continue Reading

Trending

error: Content is protected !!