പേരാവൂർ സാറ ആർക്കിഡ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നു

പേരാവൂർ : കുനിത്തലമുക്കിൽ സാറ ആർക്കിഡ് കെട്ടിട സമുച്ഛയത്തിന്റെയും ലോഡ്ജിന്റെയും (എ.സി, നോൺ എ.സി, ഡീലക്സ്, സ്യൂട്ട് റൂമുകൾ ) ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ.യും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലനും നിർവഹിച്ചു. യു.എം.സി ജില്ലാ വർക്കിങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എം. ഷൈലജ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, കെ.എം. ബഷീർ, കെ.എ. രജീഷ്, അഡ്വ. സി. ഷഫീർ, ഷിജിത്ത് വായന്നൂർ, അരിപ്പയിൽ മുഹമ്മദ് ഹാജി, കൂട്ട ജയപ്രകാശ്, കെ.കെ. രാമചന്ദ്രൻ, സാറ ആർക്കിഡ് എം.ഡി റഫീഖ് കൊയിലോട്ര എന്നിവർ സംസാരിച്ചു.