Connect with us

Kerala

തദ്ദേശ അദാലത്ത്: സെപ്തംബർ രണ്ടിന് കണ്ണൂരിൽ

Published

on

Share our post

മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള നാലാം നൂറു ദിന പരിപാടിയിൽ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് സെപ്റ്റംബർ 2 ന് ജില്ലയിൽ നടക്കും. ജൂലൈ 15 മുതൽ ഒക്ടോബർ 22 വരെ സംസ്ഥാനത്ത് നടക്കുന്നത് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് . മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് തിരുവനന്തപുരത്ത് ഓഗസ്റ്റ് ആറിന് ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്ഥാപനങ്ങളിൽ ഇത് വരെ പരാതി നൽകിയതും സേവനം നൽകി തീർപ്പാക്കാൻ കഴിയാത്തതുമായ പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ഓഫീസുകളിൽ തീർപ്പാകാത്ത പരാതികൾ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പുതിയ പരാതികൾ/ നിർദേശങ്ങൾ, എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവ്വീസ് വിഷയങ്ങൾ ഇവ പരിഗണിക്കുന്നതല്ല.

ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്കരണം,വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവ്വഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങൾ, ആസ്തി മാനേജ്മെൻ്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗ കര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങൾ.

അപേക്ഷകൾ നൽകുന്നതിന് സോഫ്റ്റ് വെയർ സൗകര്യം ക്രമീകരിക്കും. ഇതുവരെയും തീർപ്പാക്കാത്ത അപേക്ഷകൾ പുതിയതായി സമർപ്പിച്ചിട്ടില്ലെങ്കിൽ ഓൺ ലൈനായി സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യാം. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24.


Share our post

Kerala

ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച

Published

on

Share our post

കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kerala

ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു

Published

on

Share our post

ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന്‌ ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ്‌ ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക്‌ അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.

ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ്‌ മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും.ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസയാണ് കുറയുക. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്.സ്വമേധയാ പിരിക്കുന്ന 10 പൈസ/ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്‌. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്.ഒക്ടോബർ 2024 മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ 2025 ഫെബ്രുവരിയിൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയുന്നു. അതുകൊണ്ട്‌ ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക്‌ യൂണിറ്റിന് 9 പൈസ കുറയും.


Share our post
Continue Reading

Trending

error: Content is protected !!