Kerala
കലാകാരന്മാരെ അറിയാം; കേരള ആര്‍ട്ടിസ്റ്റ് ഡാറ്റ ബാങ്കിലൂടെ
തൃശൂർ : ഇന്ത്യയിൽ കലാകാരന്മാരുടെ ആദ്യ ഡാറ്റാ ബാങ്കുമായി കേരള സംഗീത നാടക അക്കാദമി. സംഗീത നാടക അക്കാദമിയുടെ പരിധിയിലുള്ള വിവിധ കലാമേഖലകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ കലാകാരന്മാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ട ആദ്യ സ്ഥാപനമാണ് കേരള സംഗീത നാടക അക്കാദമി. കഴിഞ്ഞ ദിവസം നടന്ന അക്കാദമി പുരസ്‌കാര സമർപ്പണ ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അക്കാദമി വെബ്സൈറ്റിന്റെയും ആർട്ടിസ്റ്റ് ഡാറ്റാബാങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ഭാവിയിൽ സർക്കാർ സേവനങ്ങളും ആനൂകൂല്യങ്ങളും കലാകാരന്മാര്‍ക്ക് ലഭിക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സായി ഡാറ്റാ ബാങ്ക് മാറുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralasangeetha natakaakademi.in ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകി കലാകാരന്മാര്‍ക്ക് ഡാറ്റാ ബാങ്കിന്റെ ഭാഗമാകാം. 20 വയസ്സിന് മുകളിലുള്ള കലാകാരന്മാര്‍ക്ക് പേരു ചേർക്കാം. 41 ചോദ്യങ്ങളാണ് ഗൂഗിള്‍ ഫോമിലുള്ളത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകി, സബ്മിറ്റ് ബട്ടൺ അമർത്തിയാൽ ഡാറ്റാ ബാങ്കിലേക്കുള്ള വിവരണ സമർപ്പണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാകും. തുടർന്ന് അക്കാദമിയിലെ വിദഗ്ധ പാനൽ ഗൂഗിൾ ഫോം വിലയിരുത്തി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്ന് തീരുമാനിക്കും. ഈ പരിശോധനയും പൂർത്തിയായതിനുശേഷമാണ് ഡാറ്റാ ബാങ്കിലേക്ക് കലാകാരന്മാരുടെ വിവരങ്ങൾ ഉൾപ്പെടുത്തുക.
കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി കലാകാരന്മാര്‍ക്ക് ഡാറ്റാ ബാങ്കിൽ പേരു ചേർക്കാം. കലാകാരന്മാര്‍ നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ വഴിയോ ഗൂഗിൾ ഫോം സബ്മിറ്റ് ചെയ്യാം. വരുംമാസങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കലാകാരന്മാരുടെ പ്രൊഫൈൽ പൊതുജനങ്ങൾക്ക് കാണാനാകുമെന്ന് സെക്രട്ടറി അറിയിച്ചു.
Breaking News
ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍
തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.
ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
Kerala
ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച
കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.
Kerala
ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു
ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക് അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.
ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ് മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു