Connect with us

Kerala

ആടും പന്നിയും വളര്‍ത്താന്‍ തയ്യാറാണോ, സബ്‌സിഡി കേന്ദ്രം തരും

Published

on

Share our post

ആലപ്പുഴ: ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ്. ദേശീയ കന്നുകാലിമിഷന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്നുവർഷത്തിനിടെ അപേക്ഷിച്ചത് അമ്പതോളംപേർ. എല്ലാ പദ്ധതികൾക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ആനുകൂല്യം ആർക്ക് ?

വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫാർമർ കോപ്പറേറ്റീവ് ഓർഗനൈസേഷൻ. പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പത്തുശതമാനം തുക സംരംഭകരുടെ പക്കൽ വേണം.

പണം നൽകുന്നത്‌

ദേശീയ കന്നുകാലി മിഷൻ പണം നൽകും. സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല. തീറ്റപ്പുൽ സംസ്കരണത്തിനും പണം കിട്ടും.

ആട് വളർത്തൽ സബ്സിഡി

100 പെണ്ണാട്, അഞ്ച് മുട്ടനാട് – 10 ലക്ഷം
200 പെണ്ണാട്, 10 മുട്ടനാട് – 20 ലക്ഷം
300 പെണ്ണാട്, 15 മുട്ടനാട് – 30 ലക്ഷം
400 പെണ്ണാട്, 20 മുട്ടനാട് – 40 ലക്ഷം
500 പെണ്ണാട്, 25 മുട്ടനാട് – 50 ലക്ഷം

കോഴി വളർത്തൽ സബ്സിഡി
1,000 പിടക്കോഴി,100 പൂവൻകോഴി – 25 ലക്ഷം

പന്നി വളർത്തൽ സബ്സിഡി
50 പെൺപന്നി, 5 ആൺപന്നി – 15 ലക്ഷം
100 പെൺപന്നി, 10 ആൺപന്നി – 30 ലക്ഷം

ആവശ്യമായ രേഖകൾ
ഭൂമിയുടെ ഉടമസ്ഥാവകാശരേഖ അല്ലെങ്കിൽ പാട്ടച്ചീട്ട്. മേൽവിലാസം തെളിയിക്കുന്നതിന് ആധാർ കാർഡ്, തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, കറന്റ് ബിൽ തുടങ്ങിയവ നൽകാം. ഫോട്ടോ, ചെക്കും ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പരിശീലന സർട്ടിഫിക്കറ്റ്, പാൻകാർഡ്, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയും വേണം.

www.nlm.udyamimitra.in എന്ന കേന്ദ്രസർക്കാർ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. സംശയനിവാരണത്തിന് കെ.എൽ.ഡി. ബോർഡിന്റെ തിരുവനന്തപുരം ഓഫീസിലേക്കു വിളിക്കാം. 0471 2449138.


Share our post

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി. കെ.ധന്യയാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!