വഴിതെറ്റിക്കുന്ന ആപ്പ് എന്ന പേരുദോഷം മടുത്തു; പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്സ്

Share our post

വഴി കാട്ടുമ്പോൾ തന്നെ വഴി തെറ്റിക്കാനുള്ള വിരുതും ഗൂഗിൾ മാപ്സിനുണ്ട്. ഈ പേരുദോഷം തീർക്കാനും ഒല മാപ്സിൽ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഇടുങ്ങിയ റോഡ് കാട്ടികൊടുക്കുന്നതിൽ കുപ്രസിദ്ധിയുള്ള മാപ്സ് ഇനി എ.ഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകൾ നിർദ്ദേശിക്കും. അതേ സമയം ഇരു ചക്ര വാഹനങ്ങൾക്ക് വീതി കുറഞ്ഞ റോഡുകളും കാട്ടികൊടുക്കും.

അടുത്ത ചാർജിങ്ങ് സ്റ്റേഷൻ എവിടെയെന്നത് ഇലക്ട്രിക് വാഹനങ്ങളോടിക്കുന്നവരുടെ ആശങ്കയാണ്. 8000ഓളം ഇവി ചാർജിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇനി മാപ്സിലൂടെ ലഭ്യമാക്കും. ElectricPe, Ather, Kazam, Statiq തുടങ്ങിയ ഇവി ചാർജിങ് സേവനദാതാക്കളുമായി സഹകരിച്ചാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്. ഫ്ലൈ ഓവറുകളുടെ സാനിധ്യം മുൻകൂട്ടി അറിയിച്ച് ഡ്രൈവർമാർക്ക് ഉണ്ടാവുന്ന ആശയകുഴപ്പം ഒഴിവാക്കാനുള്ള ഫീച്ചറും ഇപ്പോൾ മാപ്സിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!