Connect with us

Kerala

ഇൻസ്റ്റഗ്രാമിൽ വിദ്യാർഥിനിയുടെ ചിത്രം, വീഡിയോകോൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Published

on

Share our post

തിരൂർ: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു പണം തട്ടിയ യുവാവ് അറസ്റ്റിൽ. താനൂർ നന്നമ്പ്ര സ്വദേശിയാണ് തിരൂർ പോലീസിന്റെ പിടിയിലായത്. ഡി​ഗ്രി വിദ്യാർഥിയാണ് യുവാവ്. വിദ്യാർഥിനിയുടെ നിരവധി ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, വിദ്യാർഥിനിയെന്ന് പേരിൽ പലരോടും ചാറ്റ് ചായ്ത് സൗഹൃദമുണ്ടാക്കിയതിന് ശേഷം വീഡിയോ കോൾ ചെയ്യാമെന്ന് വാ​ഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടുകയായിരുന്നു.

പരാതിക്കാരിയുടെ ചിത്രങ്ങൾ മറ്റൊരു അക്കൗണ്ടിൽ സ്ഥിരമായി വരുന്നത് കണ്ട് സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് വിദ്യാർഥിനി വിവരം അറിയുന്നത്. തുടർന്ന്, തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. അഞ്ചിൽ അധികം ആളുകളിൽ നിന്നും യുവാവ് ഈ രീതിയിൽ പണം തട്ടിയതായാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

തിരൂർ ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശാനുസരണം തിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ.ജെ, തിരൂർ സബ് ഇൻസ്പെക്ടർ സുജിത്ത് ആർ.പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ദിനേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസറായ ജിനേഷ് കെ, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു ഉണ്ടായിരുന്നു.


Share our post

Kerala

ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച

Published

on

Share our post

കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kerala

ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു

Published

on

Share our post

ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന്‌ ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ്‌ ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക്‌ അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.

ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ്‌ മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും.ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസയാണ് കുറയുക. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്.സ്വമേധയാ പിരിക്കുന്ന 10 പൈസ/ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്‌. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്.ഒക്ടോബർ 2024 മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ 2025 ഫെബ്രുവരിയിൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയുന്നു. അതുകൊണ്ട്‌ ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക്‌ യൂണിറ്റിന് 9 പൈസ കുറയും.


Share our post
Continue Reading

Trending

error: Content is protected !!