ഐ.ഐ.ടി. ഡല്‍ഹിയില്‍ അധ്യാപക ഒഴിവുകള്‍, അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐ.ഐ.ടി. ഡല്‍ഹി. സിവില്‍ എന്‍ജിനിയറിങ്, അപ്ലൈഡ് മെക്കാനിക്‌സ്, കെമിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്നിങ്ങനെ വിവിധ ബ്രാഞ്ചുകളിലാണ് ഒഴിവുകളുള്ളത്. ഡിസംബര്‍ 31 ആണ് അപേക്ഷിക്കുന്നതിനുളള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് ഐ.ഐ.ടി ഡല്‍ഹിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.അസോസിയേറ്റ് പ്രൊഫസര്‍: ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയവും പി.എച്ച്ഡിയുമുണ്ടാകണം. ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയത്തില്‍ മൂന്ന് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ് I ഓടെ ഐ.ഐ.ടിയിലോ എന്‍.ഐ.ടിയിലോ പ്രവര്‍ത്തിച്ചവരാകണം.പ്രൊഫസര്‍: പി.എച്ച്ഡിയുള്ള പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയത്തില്‍ നാലുവര്‍ഷം അസോസിയേറ്റ് പ്രൊഫസറോ തത്തുല്യയോഗ്യതയോ നേടിയിരിക്കണം.