ഉപതിരഞ്ഞെടുപ്പ്: 30 ന് പ്രാദേശിക അവധി

കണ്ണൂർ:ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തലശ്ശേരി നഗരസഭയിലെ 18 പെരിങ്കളം, കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് 07 ആലക്കോട്, പടിയൂര്‍ കല്ല്യാട് പഞ്ചായത്തിലെ 01 മണ്ണേരി എന്നീ വാര്‍ഡ് പരിധിയിലെ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ജൂലൈ 30ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ്ങ് ബൂത്തുകളായ ശ്രീനാരായണ നഴ്‌സറി- കുട്ടിമാക്കൂല്‍, ഗാന്ധി വിലാസം എ.എല്‍.പി ബ്ലാത്തൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 29, 30 തിയ്യതികളിലും പോളിങ്ങ് ബൂത്തും വോട്ടെണ്ണല്‍ കേന്ദ്രവുമായ ആലക്കോട് ദേവി സഹായം എല്‍.പി സ്്കൂളിന് ജൂലൈ 29,30,31 തിയ്യതികളിലും അവധി പ്രഖ്യാപിച്ചു.