പേരാവൂർ-കുനിത്തല-വായന്നൂർ-വെള്ളർവള്ളി റോഡ് നവീകരണത്തിന് ഭരണാനുമതി

പേരാവൂർ: കുനിത്തല-വായന്നൂർ- വെള്ളർവള്ളി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അറിയിച്ചു. മുൻ എം.പി പി.കെ.ശ്രീമതി പി.എം.ജി.എസ്.വൈ.യിൽ ഉൾപ്പെടുത്തി ഫണ്ടനുവദിപ്പിച്ച റോഡ് നവീകരണം സാങ്കേതിക കാരണങ്ങളാൽ നിലച്ചിരുന്നു. തുടർന്ന് സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിന് പേരാവൂർ പഞ്ചായത്ത് 1.75 ലക്ഷം രൂപ വകയിരുത്തി. അധികൃതർ വിവിധ പരിശോധനകൾ നടത്തിയ ശേഷമാണ് റോഡ് നവീകരണത്തിന് 11 കോടിയുടെ ഭരണാനുമതി ലഭിച്ചതെന്ന് പ്രസിഡന്റ് പി.പി. വേണുഗോപാലൻ പറഞ്ഞു.