മാരി തെയ്യം കലാകാരൻ കൊയിലേരിയൻ കുമാരൻ അന്തരിച്ചു

കണ്ണൂർ: മാരി തെയ്യം കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും ചിമ്മാന കളിയിലൂടെ പ്രശസ്തനുമായ മാടായി അതിർത്തിയിലെ കൊയിലേരിയൻ കുമാരൻ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത തെയ്യം കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്ന പരേതനായ കാഞ്ഞൻ പൂജാരിയുടെ മകനാണ്. അമ്മ: പരേതയായ കൊയിലേര്യൻ കല്യാണി. ഭാര്യ: ലക്ഷ്മി. മക്കൾ: മൃദുല, മഞ്ജുള, സ്മിത, മിനി. മരുമക്കൾ: ഹരിദാസ്, വിനു, വിജേഷ്, സുജിത്ത്. സംസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 3 മണിക്ക് മാടായി വാടിക്കൽ സമുദായ ശ്മശാനത്തിൽ.