Connect with us

Kannur

ജില്ലയിൽ രജിസ്റ്റർ ചെയ്തത് 37 കേസുകൾ; ഭക്ഷ്യധാന്യങ്ങളിൽ മായമുണ്ട്

Published

on

Share our post

കണ്ണൂർ: മായം ചേർത്ത ഭക്ഷ്യധാന്യങ്ങൾ വിറ്റഴിച്ചതിനും സൂക്ഷിച്ചതിനും ഒരു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 37 കേസുകൾ.നിയമം കർശനമാക്കിയിട്ടും കൃത്രിമം കാണിക്കുന്നതിൽ കമ്പനികളും ഇവ വിറ്റഴിക്കുന്നതിൽ വിപണിയും പിന്നോട്ടുപോകുന്നില്ലെന്നതിന്റെ സൂചനയാണിത്. കടുത്ത പ്രതിഷേധം ഉയരുന്നതിനാൽ വല്ലപ്പോഴും മാത്രമാണ് പരിശോധന നടക്കുന്നത്.ആ പരിശോധനയിലോ,​പരാതി പ്രകാരമോ മാത്രമാണ് കേസെടുത്തത്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ സന്ദർഭങ്ങളിൽ പരിശോധന നടത്തി ശേഖരിച്ച് അനലിറ്റിക്കൽ ലാബുകളിൽ പരിശോധന നടത്തി അൺസേഫായി പരിശോധനാ ഫലം ലഭിച്ച ഉത്പ്പന്നങ്ങളാണ് ഇവയെല്ലാം.

ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്പിൾ പരിശോധനാ ഫലം അൺ സേഫായാൽ ഭക്ഷ്യ വസ്തുക്കളുടെ ഉത്പ്പാദകർ ,വിൽപ്പന നടത്തുന്നവർ,വിതരണക്കാർ എന്നിവർക്കെതിരെയാണ് കേസെടുക്കാം .2011ലെ മായംചേർക്കൽ നിരോധന നിയമ പ്രകാരം പിഴയോ ജയിൽ ശിക്ഷയോ രണ്ടും കൂടിയോ കുറ്റം ചെയ്തവർക്ക് ലഭിക്കും.എന്നാൽ കേസ് നടത്തിപ്പിലെ കാര്യക്ഷമത ഇപ്പോഴും സംശയത്തിലാണ്.

മായം ചേർക്കൽ കൂടുതൽ

മിക്സ്ച്ചർ ,റസ്ക്,പച്ച പട്ടാണി,മുളക് പൊടി,ഈന്തപ്പഴം,തക്കാളി മുറുക്ക് ,ഫ്ലേവേർഡ് ഡ്രിങ്ക് ,ബനാന ചിപ്സ്,മസാല

ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ

*നിലവാരമില്ലാത്തതോ, ചീത്തയായതോ, കേടുള്ളതോ, കീടബാധയുള്ളതോ ആയ ധാന്യങ്ങൾ, പയറുവർഗങ്ങൾ ധാന്യപൊടികൾ എന്നിവ നല്ലതിനൊപ്പം കലർത്തൽ

*ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ ബാധിക്കുന്ന ഭക്ഷണേതര വസ്തുക്കൾ കലർത്തുന്നത്.
*ഭക്ഷ്യ ഉത്പ്പന്നങ്ങളിലെ ഏതെങ്കിലും ഭാഗമോ, സത്തോ ഭാഗികമായോ മുഴുവനായോ ഊറ്റി എടുത്ത് ആ ഉത്പ്പന്നം വിൽക്കുന്നത്.
*നിറമോ മണമോ രുചിയോ കൃത്രിമമായി വർദ്ധിപ്പിക്കാനോ ഗുണനിലവാരമില്ലായ്മ മറച്ചുവയ്ക്കാനോ വേണ്ടി ഏതെങ്കിലും വസ്തു ഭക്ഷ്യവസ്തുവിനോട് ചേർത്ത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത്.

*ശുചിത്വം പാലിക്കാതുള്ള നിർമാണം, പായ്ക്കിംഗ്, സംഭരണം, വിതരണം.
*ലേബലിൽ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് അവകാശപ്പെടൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം

*ഭക്ഷ്യോത്പ്പന്നങ്ങളിൽ കീടനാശിനി കലർത്തൽ


Share our post

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Kannur

സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്

Published

on

Share our post

കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.


Share our post
Continue Reading

Kannur

എല്‍.പി സ്‌കൂള്‍ ടീച്ചര്‍- പി.എസ്.സി അഭിമുഖം

Published

on

Share our post

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍-709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ അവസാന ഘട്ട അഭിമുഖം പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് അഞ്ച്, ആറ്, ഏഴ്, 12, 13, 14, 19, 20, 21, 26, 27 (11 ദിവസം) തീയതികളില്‍ നടത്തും. അവസാന ഘട്ടത്തിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ എന്നിവ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖ, അസല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റര്‍വ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.


Share our post
Continue Reading

Trending

error: Content is protected !!