Connect with us

India

വന്യജീവി ആക്രമണം; അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊല്ലപ്പെട്ടത് 486 പേര്‍

Published

on

Share our post

ന്യൂഡല്‍ഹി: കേരളത്തില്‍ 2019-’24 കാലയളവില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 486 പേരെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. 2023-’24-ല്‍ കേരളത്തില്‍ 94 മരണങ്ങളുണ്ടായി. 2021-’22-ലാണ് വന്യജീവി ആക്രമണങ്ങളില്‍ കൂടുതല്‍ മരണം. ആനകളുടെ ആക്രമണത്തില്‍ 35 പേരും കടുവകളുടെ ആക്രമണത്തില്‍ ഒരുമരണവും മറ്റ് വന്യജീവികളുടെ ആക്രമണത്തില്‍ 78 മരണങ്ങളും ഉള്‍പ്പെടെ 114 മരണങ്ങളാണ് 2021-22 ല്‍ കേരളത്തിലുണ്ടായത്. 2019-’20 കാലയളവില്‍ 92 പേര്‍ മരിച്ചു. 2020-’21-ല്‍ 88 പേര്‍ മരിച്ചു. 2022-’23-ല്‍ 98 പേരും മരിച്ചിട്ടുണ്ട്. ഒഡിഷയിലാണ് ആനകളുടെ ആക്രമണങ്ങള്‍ കാരണം ഏറ്റവുമധികം മരണം. 2023-24-ല്‍ 154 പേര്‍. കടുവകളുടെ ആക്രമണത്തില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണങ്ങള്‍. 2023-ല്‍ 35 പേരും 2022-ല്‍ 82 പേരും മരിച്ചു.

വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണം – കെ.സി. വേണുഗോപാല്‍

വന്യജീവികളുടെ ആക്രമണം കേരളത്തില്‍ വര്‍ധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ലോക്‌സഭയിലെ ശൂന്യവേളയില്‍ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 100-ഓളം ജീവനുകളാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര കണക്കുകള്‍ അനുസരിച്ച് 2019-’22 കാലയളവില്‍ ആനകളുടെ ആക്രമണത്തില്‍ 1500 മരണങ്ങളും കടുവ ആക്രമണത്തില്‍ 125 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്. തീരദേശ നിയന്ത്രണ മേഖലയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വീടുവെക്കാനോ കെട്ടിടം നിര്‍മിക്കാനോ ഒരു നിയമവും ബാധകമല്ലാത്ത സാഹചര്യത്തില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ ഈ നിയന്ത്രണങ്ങളൊക്കെയും ബാധകമാണെന്നത് ഖേദകരമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.


Share our post

India

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്

Published

on

Share our post

ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.

അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.


Share our post
Continue Reading

India

നഷ്‌ടമായ ഫോണ്‍ ബ്ലോക്ക് ചെയ്യാം, സൈബര്‍ തട്ടിപ്പുകാരെ പൂട്ടാം; ‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ്പ് പുറത്തിറക്കി

Published

on

Share our post

ദില്ലി: സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യുകയുമാകാം. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനും ബ്ലോക്ക് ചെയ്യാനും കഴിയും.

സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. നിങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ കരിമ്പട്ടികയില്‍ മുമ്പ് ഉള്‍പ്പെടുത്തിയതാണോയെന്നും അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യമാണിത്. ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സഞ്ചാര്‍ സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്‍.സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്പിള്‍ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആപ്പിള്‍ നിങ്ങളുടെ പേരും സമര്‍പ്പിക്കണം. ഇതിന് ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.


Share our post
Continue Reading

India

ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി യു.പി.ഐ ഉപയോഗിക്കാം

Published

on

Share our post

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യു.എ.ഇയില്‍ ഇനി യു.പി.ഐ സേവനം പ്രയോജനപ്പെടുത്താം. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി.യു.എ.ഇയിലുള്ള മാഗ്നതിയുടെ പി.ഒ.എസ് ടെല്‍മിനലുകളില്‍ ക്യു.ആര്‍ കോഡ് ഉപയോഗിച്ച് എളുപ്പത്തില്‍ ഷോപ്പിങ് സാധ്യമാകും. തുടക്കത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് സേവനം ലഭിക്കുക. ഹോട്ടല്‍, യാത്ര, വിനോദം, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കും.ഓരോ വര്‍ഷവും യു.എ.ഇയിലെത്തുന്ന 1.2 കോടി ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് എളുപ്പത്തില്‍ നടത്താന്‍ ഇതിലുടെ കഴിയും. 2023ലെ കണക്ക് പ്രകാരം ദുബായ് സന്ദര്‍ശകരില്‍ ഇന്ത്യയാണ് മുന്നില്‍. 1.19 കോടി പേര്‍ ദുബായ് സന്ദര്‍ശിച്ചു. സൗദി അറേബ്യയില്‍നിന്ന് 67 ലക്ഷം പേരും യുകെയില്‍നിന്ന് 59 ലക്ഷം പേരുമാണ് യു.എ.ഇയിലെത്തിയത്.

യു.പി.ഐ ഏഴ് രാജ്യങ്ങളില്‍

ഭൂട്ടാന്‍, മൗറീഷ്യസ്, നേപ്പാള്‍, സിങ്കപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് എന്നിവ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിലവില്‍ യുപിഐ ഇടപാടുകള്‍ നടത്താം. ഭീം, ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ എന്നിവയുള്‍പ്പടെ 20 ലധികം ആപ്പുകള്‍ വഴി അന്താരാഷ്ട്ര ഇടപാടുകള്‍ സാധ്യമാകും.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്ത്യന്‍ രൂപയിലാണ് പണം കൈമാറുക. വിദേശ വിനിമയത്തിനുള്ള നിരക്കും ബാങ്ക് ഫീസും കൂടുതലായി നല്‍കേണ്ടിവരും. യു.പി.ഐ ആപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!