കാലിക്കറ്റ് സർവകലാശാലാ അധ്യാപക നിയമത്തിന് അപേക്ഷാ തീയതി നീട്ടി

Share our post

അധ്യാപക നിയമനം: : പഠന വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ (എൻ.സി.എ. ഒഴിവുകൾ ഉൾപ്പെടെ) തസ്തികകളിലേക്കുള്ള നിയമനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. അപേക്ഷയുടെ ഹാർഡ് കോപ്പി സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.

പി.എച്ച്.ഡി. അപേക്ഷ ക്ഷണിച്ചു:ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. കെ.പി. മനോജിന്റെ കീഴിൽ ജെ.ആർ.എഫ്. കാറ്റഗറിയിൽ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഒരൊഴിവിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 29 – ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പുമായോ drkpmanoj@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

ബിരുദ പ്രവേശനം 2024: ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്മെന്റ്/റാങ്ക് ലിസ്റ്റ് എന്നിവയിലേക്ക് പരിഗണിക്കുന്നതിനായി ജൂലായ്‌ 15 മുതൽ 18-ന് വൈകീട്ട് അഞ്ചുമണിവരെ വിദ്യാർഥികൾക്ക് എഡിറ്റിങ് ചെയ്യാം. എഡിറ്റിങ് സൗകര്യം ഉപയോഗിക്കുകയും എന്നാൽ അപേക്ഷ പൂർത്തീകരിക്കാത്തതുമായ വിദ്യാർഥികൾക്ക് ജൂലായ് 23-ന് ഉച്ചയ്ക്ക് രണ്ടുമണിവരെ അപേക്ഷ പൂർത്തീകരിക്കാം. പൂർത്തീകരിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!