കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ 250 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റിൽ 250 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് വേങ്ങേരി സ്വദേശി എസ്. വി.ഷിഖിൽ പിടിയിലായി. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ പി. കെ.മുഹമ്മദ് ഷഫീഖും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എം.ഡി എം.എ കേരളത്തിലേക്ക് കടത്തുന്നതിലെ പ്രധാന കണ്ണിയും കോഴിക്കോട് ക ണ്ണൂർ, മലപ്പുറം ജില്ലകളിലെ മയക്ക് മരുന്ന് ചില്ലറ വില്പന നടത്തുന്നവർക്ക് എത്തിച്ചു കൊടുക്കുന്നയാളുമാണിയാൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് 15 ലക്ഷം രൂപ കണക്കാക്കുന്നു. പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി. യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ, ഷബ്ന എന്നിവർ പങ്കെടുത്തു.