Connect with us

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് നിയന്ത്രണം

Published

on

Share our post

കോഴിക്കോട് : നിപ രോഗ ലക്ഷണങ്ങളോടെ 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക് എത്തിയാൽ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം. ആസ്‌പത്രിയിൽ സന്ദർശകർക്കും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.മരിച്ച കുട്ടിയുമായി ഇയാൾക്ക് നേരിട്ട് സമ്പർക്കമില്ല.

അതേസമയം, മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. ഇക്കഴിഞ്ഞ 15-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആസ്‌പത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആസ്‌പത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തുകയായിരുന്നു.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിച്ചു. 246 പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർh ഹൈറിസ്കിലാണുള്ളത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു


Share our post

Kerala

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Published

on

Share our post

മ​ല​പ്പു​റം: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ( 55) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് പ​ര​പ്പ​ന​ങ്ങാ​ടി പ​ന​യ​ത്തി​ൽ ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ണ് മ​രി​ച്ച സു​ൽ​ഫി​ക്ക​ർ. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ല ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഫ​സീ​ല​യാ​ണ് ഭാ​ര്യ. ആ​യി​ഷ , ദീ​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!