Connect with us

Kerala

ഓ​ണ​ത്തി​ന് സ​പ്ലൈ​കോ നി​റ​യും: ഫീ​സു​ക​ളി​ൽ കാ​ലോ​ചി​ത വ​ർ​ധ​ന വ​രും

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സ​പ്ലൈ​കോ​യ്ക്ക് പ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ. വി​പ​ണി ഇ​ട​പെ​ട​ലി​ന് സ​പ്ലൈ​കോ​യ്ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല. ആ​വ​ശ്യ​ത്തി​ന് പ​ണ​മു​ണ്ടാ​കും സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഇ​പ്പോ​ൾ സാ​ധ​ന​ങ്ങ​ളു​ണ്ട്. സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വി​ൽ ഇ​നി കു​റ​വു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ ചെ​ല​വ​ഴി​ക്ക​ൽ മു​ൻ​ഗ​ണ​ന​ക​ളി​ൽ മാ​റ്റം വ​രും. മു​ൻ​ഗ​ണ​ന കൊ​ടു​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കും. ചെ​ല​വ​ഴി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ​നി​ന്നു മു​ഖം തി​രി​ക്കി​ല്ല. പ​ദ്ധ​തി​ക​ളി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ന്നും വെ​ട്ടി​ക്കു​റ​യ്ക്കി​ല്ല. എ​ന്നാ​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.

എ​ല്ലാ​കാ​ര്യ​വും ന​ട​ത്തി​ത്തീ​ർ​ക്കാ​ൻ നി​ല​വി​ൽ ല​ഭ്യ​മാ​കു​ന്ന വി​ഭ​വ​ങ്ങ​ൾ തി​ക​യി​ല്ല. ആ​വ​ശ്യ​മു​ണ്ടാ​കു​ന്പോ​ൾ പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. സ്വാ​ഭാ​വി​ക​മാ​യും ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്ത​ണം. ഫീ​സു​ക​ളി​ൽ കാ​ലോ​ചി​ത​മാ​യ വ​ർ​ധ​ന വേ​ണ്ടി​വ​രു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​നു​ള്ള അ​ർ​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 18 യു​.ഡി​.എ​ഫ് എം​പി​മാ​രും പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു​മി​ച്ച് നി​ൽ​ക്കാ​മെ​ന്ന് എം​.പി​മാ​ർ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളെ മോ​ശ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം യു.​ഡി.​എ​ഫി​നു​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി വേ​ണു​ഗോ​പാ​ല​ട​ക്കം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ സ്ഥി​തി​യി​ലു​ള്ള മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.


Share our post

Kerala

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Published

on

Share our post

മ​ല​പ്പു​റം: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ( 55) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് പ​ര​പ്പ​ന​ങ്ങാ​ടി പ​ന​യ​ത്തി​ൽ ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ണ് മ​രി​ച്ച സു​ൽ​ഫി​ക്ക​ർ. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ല ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഫ​സീ​ല​യാ​ണ് ഭാ​ര്യ. ആ​യി​ഷ , ദീ​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!