പി.എസ്.എഫ് ഒളിമ്പിക് റൺ-2024 വ്യാഴാഴ്ച പേരാവൂരിൽ

Share our post

പേരാവൂർ: പാരിസ് ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഒളിമ്പിക് റൺ 2024 (നാലു കിലോമീറ്റർ) വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് അഞ്ചിന് ജിമ്മി ജോർജ് അക്കാദമിയിൽ പേരാവൂർ സബ് ഇൻസ്‌പെക്ടർ ജാൻസി മാത്യുവും പേരാവൂർ ഇടവക വികാരി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറിയും ഫ്‌ളാഗ് ഓഫ് ചെയ്യും. അക്കാദമിയിൽ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, പേരാവൂർ ടൗൺ, കുനിത്തല മുക്ക്, മുള്ളേരിക്കൽ, ഫയര്‍‌സ്റ്റേഷൻ റോഡ് വഴി ജിമ്മി ജോർജ് അക്കാദമിയിൽ അവസാനിക്കും.

വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഒളിമ്പിക്ക് റൺ 2024-ൽ ആദ്യം ഫിനിഷ് ചെയ്യുന്ന 10 പുരുഷ-വനിതാ കായിക താരങ്ങൾക്ക് പ്രൈസ് മണി ഉണ്ടായിരിക്കും. പി.എസ്.എഫ് ജനറൽ സെക്രട്ടറി എം.സി.കുട്ടിച്ചൻ, ട്രഷറർ പ്രദീപൻ പുത്തലത്ത്, വൈസ്.പ്രസിഡന്റ് ഡെന്നി ജോസഫ്, ജോ.സെക്രട്ടറി കെ.അനൂപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!