ഒന്നും രണ്ടുമല്ല, ഇനി 20 പാട്ടുകള്‍ വരെ ചേര്‍ക്കാം; കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

Share our post

റീൽസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായിതാ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ഇനി മുതൽ റീലുകളിൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ചേര്ക്കാനാകും. 20 പാട്ടുകൾ വരെ ഒരു റീലിൽ ചേര്ക്കാനുള്ള മൾട്ടിപ്പിൾ ഓഡിയോ ട്രാക്ക്സ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഒന്നിലേറെ പാട്ടുകൾ ഒരൊറ്റ റീലിൽ എഡിറ്റ് ചെയ്ത് റീൽ അടിപൊളിയാക്കാം. ഇന്ത്യയിലാണ് ഈ ഓഡിയോ ഫീച്ചർ ഇന്സ്റ്റഗ്രാം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.ഇങ്ങനെ നിർമിക്കുന്ന റീൽസിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകൾ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് ഇക്കാര്യം പങ്കുവെച്ചത്. കൂടുതൽ വ്യൂസ് കൂട്ടാനും എന്ഗേജിനും ഇത് സഹായകമാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലെ ഇൻസ്റ്റ യുസർമാർ വളരെ ആക്ടീവായതിനാലാണ് ആദ്യം ഇന്ത്യയിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. വളരെ ആകർഷകമായ ഫീച്ചറായി ഇതിനെ തോന്നിക്കുമെങ്കിലും എഡിറ്റിംഗ് വലിയ വശമില്ലാത്തവർക്ക് ഒന്നിലേറെ ഓഡിയോ ട്രാക്കുകൾ റീലിൽ കൂട്ടിച്ചേർക്കുക ചിലപ്പോൾ പ്രയാസമായേക്കും. ഏതായാലും പുതിയ ഓഡിയോ ഫീച്ചറാണ് ഇൻസ്റ്റയിൽ ഇനി തരംഗമാകാൻ പോകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!