KOOTHUPARAMBA
കണ്ണവം മറക്കില്ല ആ ദുരന്തം; ഇന്നേക്ക് 55 വർഷങ്ങൾ

കണ്ണവം : കേരളം ഞെട്ടലോടെ ഓർക്കുന്ന കണ്ണവം സ്‌കൂൾ ദുരന്തത്തിന് തിങ്കളാഴ്‌ച 55 വർഷം. 1969 ജൂലൈ 22ന് കണ്ണവം യു.പി സ്‌കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനാണ് പൊലിഞ്ഞത്. പഴയ ഓല ഷെഡ്ഡിൽ നിന്നും ഓട് പാകിയ പുതിയ ക്ലാസ് മുറിയിലേക്ക് മാറിയ സന്തോഷത്തിലായിരുന്നു കണ്ണവം യു.പി സ്‌കൂളിലെ നൂറ്റിയറുപതോളം കുട്ടികൾ. അന്ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ചാണ് ക്ലാസുകളിലേക്ക് കയറിയത്.
എന്നാൽ കർക്കടകത്തിലെ തോരാമഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റ് നിമിഷ നേരംകൊണ്ട് എല്ലാം തകർത്തു. നാല് ക്ലാസ്‌റൂം അടങ്ങിയ പുതിയ കെട്ടിടം നിലംപൊത്തി. കുട്ടികൾ ചെങ്കല്ലും മൺകട്ടയും മരത്തടികളും ഓടും അടങ്ങിയ കൂമ്പാരത്തിനടിയിൽ. പകൽ മൂന്നോടെയുണ്ടായ അപകടത്തിൽ 14 കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ പലരും വർഷങ്ങളോളം ചികിത്സയിൽ കഴിയേണ്ടിവന്നു.
വൻ ശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റാണ് നാശം വിതച്ചതെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ അന്നത്തെ വിദ്യാർഥികൾ ഓർത്തെടുക്കുന്നു. പ്യൂൺ കെ.പി. രാഘവൻ നിലവിളിച്ച് കണ്ണവം ബസാറിൽ പാഞ്ഞെത്തി പറഞ്ഞപ്പോഴാണ് ദുരന്ത വിവരം പുറംലോകമറിഞ്ഞത്.
കണ്ണവം ഉൾപ്പെടുന്ന വനമേഖലയിലെ ഏക വിദ്യാലയമായിരുന്നു ഇത്. ആദിവാസി വിഭാഗത്തിൽനിന്നുൾപ്പെടെയുള്ള കുട്ടികളുടെ പ്രധാന പഠനകേന്ദ്രം. ഓലഷെഡ്ഡായിരുന്നപ്പോൾ മഴക്കാലത്ത് ഹാജർ കുറയും. പുതിയ കെട്ടിടമായതിനാൽ ഭൂരിഭാഗം പേരും അന്ന് സ്‌കൂളിലെത്തിയിരുന്നുവെന്ന് അപകടത്തിൽപ്പെട്ടവർ ഓർക്കുന്നു. കണ്ണവം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ചില പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടിയും വന്നു. കുരുന്നുകളുടെ വേർപാടിന്റെ വേദനയിലാണ് 55 വർഷങ്ങൾക്ക് ശേഷവും കണ്ണവം ഗ്രാമം.
KOOTHUPARAMBA
പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.
ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്‌തു .
വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
Kannur
അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.
ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.
ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.
ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.
ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.
തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.
KOOTHUPARAMBA
കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്