പേരാവൂർ-നിടുംപൊയിൽ റോഡിൽ കൂറ്റൻ മരം ചരിഞ്ഞ നിലയിൽ

പേരാവൂർ: നിടുംപൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം കൂറ്റൻ മരം ഏതുനേരവും നിലം പൊത്താവുന്ന സ്ഥിതിയിലായിട്ടും അധികൃതർ മരം മുറിച്ചു മാറ്റുന്നില്ലെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുള്ള മരമാണ് പൊതുജനങ്ങളുടെ ജീവനും കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുന്നത്. സമീപത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളും ആസ്പത്രിയും പ്രവർത്തിക്കുന്നുണ്ട്. മരം എത്രയുമുടനെ മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ അപകടമുണ്ടാവാൻ സാധ്യതയുണ്ട്.