ഹരിത കർമ്മസേനക്ക് ജില്ലാ പഞ്ചായത്ത് യൂണിഫോം വിതരണം ചെയ്തു

Share our post

കണ്ണൂർ:ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ ഹരിത കർമ്മസേനയ്ക്കുള്ള യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യൂണിഫോമുകൾ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ യു.പി ശോഭ, അഡ്വ ടി സരള, ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ: ഡയറക്ടർ സെറീന എ.റഹ്മാൻ, ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ജില്ലാ എംപവർമെൻ്റ് ഓഫീസർ ബി ബീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!