Connect with us

Kannur

അപകടഭീതിയുടെ കുട വിരിച്ച് വന്മരങ്ങൾ

Published

on

Share our post

കണ്ണൂർ: അപകടഭീതിയുടെ കുടപിടിച്ച് ദേശീയപാതയോരത്തെയും പ്രധാന പാതയോരങ്ങളിലെയും വന്മരങ്ങൾ. നേരത്തേ അപകടാവസ്ഥയിലായ മരങ്ങളുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാരണം കൂടുതൽ വഷളായിട്ടുണ്ട്. ശക്തമായ മഴയിൽ മരങ്ങളുടെ കടഭാഗത്തുനിന്ന്‌ മണ്ണ് ഒഴുകിപ്പോകാനുള്ള സാധ്യത അപകടസാധ്യത കൂട്ടുന്നു. കാലപ്പഴക്കത്താൽ ജീർണിച്ചവയും ഭാഗികമായി കേടുപാടുകൾ പറ്റിയവയും താരതമ്യേന ബലം കുറഞ്ഞവയുമാണ് പാതയോരങ്ങളിലെ മരങ്ങളിലേറെയും.

കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയുമുണ്ടാകുമ്പോൾ ഒരുകാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ മരച്ചുവട്ടിൽ വാഹനങ്ങൾ നിർത്തിയിടാനോ പാടില്ല. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ ഉടമസ്ഥർ വെട്ടിയൊതുക്കണമെന്നും നിർദേശമുണ്ട്.

സുരക്ഷിതമല്ല, പാതയോരങ്ങൾ

ഇരിട്ടി-നിടുംപൊയിൽ സംസ്ഥാനപാതയിൽ അപകടഭീഷണിയിലുള്ളത് 51 മരങ്ങൾ. ഇത് മുറിച്ചുനീക്കണമെന്ന് ഇരിട്ടി തഹസിൽദാർ റിപ്പോർട്ട് നൽകിയത് മാസങ്ങൾക്ക് മുൻപേ. ഇതിൽ ഒരു മരംപോലും മുറിച്ചുനീക്കിയില്ല. പണമില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. കളക്ടറുടെ ഉത്തരവുണ്ടായിട്ടും ദുരന്തനിവാരണസമിതിയുടെ ഫണ്ട് ഇതിലേക്ക് ചെവഴിക്കാൻ വകുപ്പുണ്ടായിട്ടും ഇതാണ് അവസ്ഥ.

കണ്ണൂർ-മട്ടന്നൂർ റോഡിൽ മുണ്ടയാട് വൈദ്യർപീടികയ്ക്ക് സമീപമുള്ള മരം റോഡിലേക്ക് ചാഞ്ഞ നിലയിലാണ്. വേരുകൾ പുറത്തേക്ക് തള്ളിയിരിക്കുന്നു. തൊട്ടടുത്തുള്ള മരം നിലംപൊത്തിയത് സമീപകാലത്താണ്.

തലശ്ശേരി-കണ്ണൂർ റോഡിൽ തലശ്ശേരി ശാരദ കൃഷ്ണയ്യർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള കൂറ്റൻമരം അപകടാവസ്ഥയിൽ. വെള്ളിയാഴ്ച രാത്രി മരത്തിന്റെ ശിഖരം പൊട്ടിവീണു.

പാനൂർ-കൂത്തുപറമ്പ് സംസ്ഥാനപാതയിൽ മുത്താറിപ്പീടികയിൽ അപകടാവസ്ഥയിലുള്ള തണൽമരം മുറിച്ചുനീക്കാനായി നാട്ടുകാർ രംഗത്തിറങ്ങിയിട്ട് മാസങ്ങൾ. ഒടുവിൽ ഇത് മുറിച്ചുമാറ്റാനായി കഴിഞ്ഞദിവസം ജനകീയ കമ്മിറ്റി രൂപവത്കരിച്ചു.

അഞ്ചരക്കണ്ടി ടൗണിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായുള്ളത് റോഡരികിലെ മുളംകാടുകൾ. കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് തൊട്ടുപിന്നിലാണ് ഉയർന്നുനിൽക്കുന്ന മുളങ്കൂട്ടം. ചെരിഞ്ഞ് നിൽക്കുന്ന ഇവ കാറ്റിൽ വൈദ്യുതലൈനിലേക്ക് പൊട്ടിവീഴാൻ സാധ്യതയേറെ.

തളിപ്പറമ്പ്-കണ്ണൂർ ദേശീയപാതയിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരം, ചുങ്കം എന്നിവിടങ്ങളിലുമുണ്ട് ഇത്തരത്തിലുള്ള വന്മരങ്ങൾ.

പഞ്ചായത്തിനുംനഗരസഭയ്ക്കും ഇടപെടാം

സ്വകാര്യവ്യക്തിയുടെ പറമ്പിൽ അപകടരമായ വിധത്തിൽ നിലകൊള്ളുന്ന മരങ്ങളോ കുറ്റിക്കാടുകളോ ഉണ്ടെങ്കിൽ അത് നീക്കാൻ സ്ഥലമുടമയ്ക്ക് നിർദേശം നൽകാൻ പഞ്ചായത്തിനും നഗരസഭയ്ക്കും അധികാരമുണ്ട്. ഇത് സംബന്ധിച്ച് ആദ്യം സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകാം. പ്രവൃത്തി നടത്താത്തപക്ഷം പഞ്ചായത്ത്/നഗരസഭ സെക്രട്ടറിക്ക് നടപടി സ്വീകരിക്കാവുന്നതും അതിനുള്ള ചെലവ് സ്ഥലമുടമയിൽ നിന്ന് ഇൗടാക്കാവുന്നതുമാണ്.


Share our post

Kannur

മാര്‍ഗ ദീപം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ആര്‍ക്കൊക്കെ കിട്ടുമെന്ന് അറിയാം

Published

on

Share our post

2024-25 സാമ്പത്തിക വര്‍ഷത്തെ മാര്‍ഗ ദീപം സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജനസംഖ്യാനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓണ്‍ലൈനായി പോര്‍ട്ടലില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 9 ന് വൈകിട്ട് 5 മണി വരെയാണ്.

അപേക്ഷകര്‍ കേരളത്തില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ഥികളായിരിക്കണം. 1500 രൂപയാണ് സ്‌കോളര്‍ഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാന്‍ പാടില്ല. 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.

https://margadeepam.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷാ ഫോം സ്ഥാപനമേധാവി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മാര്‍ഗദീപം പോര്‍ട്ടലില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. അതോടൊപ്പം വിദ്യാര്‍ഥികളില്‍ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, റേഷൻ കാര്‍ഡിന്റെ പകര്‍പ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (40%ഉം അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച (സ്പോര്‍ട്സ് /കല /ശാസ്ത്രം /ഗണിതം) സര്‍ട്ടിഫിക്കറ്റ്, അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kannur

‘ഒന്നാണ് നാം’: കണ്ണൂരില്‍ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം ശനിയാഴ്ച രാത്രി

Published

on

Share our post

സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച അർധരാത്രി കണ്ണൂർ നഗരത്തിലൂടെ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ‘കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് മാർച്ച് ഒന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച് ഏഴ് കിലോമീറ്റര്‍ ദൂരം താണ്ടിയശേഷം മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ 12.30ന് സമാപിക്കും. താവക്കര, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരികെ കലക്ട്രേറ്റിലാണ് ഓട്ടം പൂര്‍ത്തിയാക്കേണ്ടത്.

അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടീഷര്‍ട്ടും മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റും ചിരട്ട കൊണ്ട് തയ്യാറാക്കിയ മെഡലും ലഭിക്കും. ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്, എന്നാല്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് ഇത് 250 രൂപയാണ്. ഒന്നാം സ്ഥാനത്തിന് 7,500 രൂപ, രണ്ടാം സ്ഥാനത്തിന് 5,000 രൂപ, മൂന്നാം സ്ഥാനത്തിന് 2,500 രൂപയും സമ്മാനമായി ലഭിക്കും.ഏഴ് വിഭാഗങ്ങളിലായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്: സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, സ്ത്രീ-പുരുഷന്‍ മിശ്ര ടീമുകള്‍, യൂണിഫോം സര്‍വീസ് (മിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ്, ഫോറസ്റ്റ്) ടീമുകള്‍, സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍, മുതിര്‍ന്ന പൗരന്‍മാരുടെ ടീമുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ടീമുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളായാണ് മത്സരം നടത്തുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് [events.dtpckannur.com](https://events.dtpckannur.com) എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഡി ടി പി സി ഓഫീസില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2706336 അല്ലെങ്കില്‍ 8330858604 എന്ന നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Kannur

തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published

on

Share our post

തളിപ്പറമ്പ് : തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്‌ദുൽ നാസർ (35) ആണ് പിടിയിലായത്.മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായിഅബ്‌ദുൽ നാസർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരി ശോധനയിൽ ഇയാൾ അറസ്റ്റിലായത്‌. എസ്.ഐ കെ.വി സതീശൻ, ഗ്രേഡ്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!