30 മിനിറ്റിലധികം ഫോണിൽ സംസാരിക്കാറുണ്ടോ? സൂക്ഷിക്കുക
ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഏറെ നേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വൻസി ഊർജ്ജം നിങ്ങളിലൂടെ കടന്ന് പോകുന്നു. ഇത് ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു. ഇത് മറ്റു പല ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി വെക്കുന്നു.