സൈക്കോളജി അപ്രന്റിസുമാരെ നിയമിക്കുന്നു

കണ്ണൂർ : ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തോട്ടട എസ്.എൻ. കോളേജ്, കൂത്തുപറമ്പ് നിർമലഗിരി കോളേജ് എന്നിവിടങ്ങളിലായി മൂന്ന് സൈക്കോളജി അപ്രന്റിസുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സൈക്കോളജിയിൽ റഗുലറായി ബിരുദാനന്തരബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29-ന് രാവിലെ 10-ന് ഗവ. ബ്രണ്ണൻ കോളേജിൽ അഭിമുഖത്തിൽ പങ്കെടുക്കണം.