പണം മ്യൂച്വല്‍ ഫണ്ടുകളിലേക്ക്: ബാങ്ക് നിക്ഷേപം കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍.ബി.ഐ

ബാങ്കിലെത്തുന്ന ഗാര്‍ഹിക നിക്ഷേപത്തില്‍ കുറവുണ്ടായതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍.ബി.ഐ. നിക്ഷേപം ആകര്‍ഷിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ വായ്പാ തോത് കൂട്ടുന്നതിലാണ് കുറച്ചുകാലമായി ബാങ്കുകളുടെ ശ്രദ്ധയെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപം വര്‍ധിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപത്തിന് പരമ്പരാഗതമായി ബാങ്കുകളെ ആശ്രയിച്ചിരുന്ന കുടുംബങ്ങളും വ്യക്തികളും മൂലധന വിപണിയിലേക്കും മറ്റ് ഇടനിലക്കാരിലേക്കും തിരിയുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് സ്‌കീമുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലേക്ക് കുടുംബങ്ങള്‍ സമ്പാദ്യത്തിലേറെയും നീക്കിവെക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹ്രസ്വകാല വായ്പകള്‍, ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയിലൂടെ നിക്ഷേപ-വായ്പാ അനുപാതം ക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നുണ്ടെങ്കിലും പലിശ നിരക്കിലെ വ്യതിയാനങ്ങള്‍ വര്‍ധിപ്പിച്ച് പണലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വായ്പാ ഡിമാന്‍ഡ് കൂടുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ…https://t.me/+_CUx-PDAqMthYWU1