ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

Share our post

തിരുവനന്തപുരം : ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിൻ്റെ ജവഹർലാൽ നെഹ്റു സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്. ഇന്ത്യൻ ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ, സോഷ്യോളജി, കംപാരിറ്റീവ് സ്റ്റഡീസ് ഇൻ റിലീജിയൻ ആൻഡ് കൾച്ചർ, ഇക്കണോമിക്സ്, ഇക്കോളജി ആൻഡ് എൻവയോൺമെൻ്റ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. ഇന്ത്യക്കാർക്കും മറ്റു ഏഷ്യൻ രാജ്യങ്ങളിലുള്ളവർക്കും അപേക്ഷിക്കാം. 

ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജ്യേറ്റ് ബിരുദവും, ബിരുദ, പിജി പ്രോഗ്രാമുകളിൽ 60 ശതമാനം വീതം മാർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത, കൂടാതെ ഇന്ത്യയിലെ ഒരു അംഗീകൃത സർവകലാശാലയിൽ / സ്ഥാപനത്തിൽ, പി.എച്ച്.ഡിക്ക് രജിസ്റ്റർ ചെയ്‌ത്‌ / പ്രവേശനം ഫുൾടൈം പി.എച്ച്.ഡി സ്കോളർ ആയിരിക്കണം.

2025 ഏപ്രിൽ ഒന്നുമുതൽ പരമാവധി രണ്ടുവർഷത്തേക്കാണ് സ്കോളർഷിപ് ലഭിക്കുക. ട്യൂഷൻ ഫീസ് (സ്റ്റൈപ്പെൻഡ്) ഉൾപ്പെടെ മെയിൻ്റനൻസ് അലവൻസായി പ്രതിമാസം 18000 രൂപയും, ഭാരതത്തിൽ പഠനയാത്ര നടത്താനും, ബുക്ക്-സ്റ്റേഷനറി തുടങ്ങിയവ വാങ്ങാനും മറ്റുമായി കണ്ടിൻജൻ്റ് എക്സ‌്‌പൻസായി പ്രതിവർഷം 15,000 രൂപയും ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും (സൈറ്റിൽ നൽകിയിട്ടുള്ള പട്ടിക പ്രകാരം) ഓഗസ്റ്റ് 31നകം സ്ഥാപനത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് http://inmf.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!