സോഷ്യൽ മീഡിയയിൽ വ്യാപകമായി കെ.എസ്.ഇ.ബിക്കെതിരെ വ്യാജ പ്രചാരണങ്ങൾ

സോഷ്യൽ മീഡിയയിൽ വ്യാപകമായി കെ.എസ്.ഇ.ബിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
അതിലെ ഒന്നാണ് കറന്റ് കണക്ഷൻ കിട്ടുമ്പോൾ മീറ്ററിന് ഉപഭോക്താവ് പൈസ അടക്കുന്നുണ്ട് പൈസ കൊടുത്ത് വെച്ചിട്ട് കെ.എസ്.ഇ.ബി വാടക ഈടാക്കുന്നു എന്നത്.. സത്യത്തിൽ മീറ്ററിന് ഉപഭോക്താവ് പൈസ അടക്കുന്നില്ല.. അറിയേണ്ടവർക്ക് വിവരാവകാശം വഴി ചോദിച്ചു വാങ്ങാം.
ഉപഭോക്താവിന് വേണമെങ്കിൽ മീറ്റർ പുറത്തു നിന്ന് വാങ്ങി കെ.എസ്.ഇ.ബി ക്ക് കൊടുക്കാം അവർ മീറ്റർ വെച്ചു തരും. അപ്പോൾ വാടക ഈടാക്കില്ല മീറ്റർ വാടക ഇല്ലാത്ത കറന്റ് ബിൽ താഴെ കൊടുക്കുന്നു. പിന്നെ ഉപഭോക്താവ് മീറ്റർ പുറത്ത് നിന്ന് വാങ്ങി കെ.എസ്.ഇ.ബി ക്ക് കൊടുത്തു അതവർ മീറ്റർ ടെസ്റ്റ് യൂണിറ്റിൽ കൊണ്ടുപോയി ടെസ്റ്റ് ചെയ്തു വെച്ചു തരും 3 Phase മീറ്ററിന് പുറത്ത് നിന്ന് വാങ്ങാൻ ഏകദേശം 1500 രൂപക്ക് മുകളിൽ വരും
Single phase മീറ്ററിന് പുറത്ത് നിന്ന് വാങ്ങാൻ ഏകദേശം 845 രൂപക്ക് മുകളിൽ വരും. മീറ്ററിന്റെ വാറന്റി 5 വർഷവും. ആ മീറ്റർ 5 വർഷം നിന്നാലോ അതിൽ കൂടുതൽ ദിവസം നിന്നാലോ ഉപഭോഗതാവ് രക്ഷപെട്ടുഎന്നിരുന്നാലും നിങ്ങൾ മനസ്സിലാക്കേണ്ടത്. കെ.എസ്.ഇ.ബി നിങ്ങൾക്ക് ദ്വൈമാസ ഉപയോഗത്തിന് വർഷത്തിൽ 6 ബില്ല് ആണ് തരുന്നത് 12 രൂപ മീറ്ററിന് വാടക ഇടാക്കുന്നു
6 മാസം x 12 രൂപ = 72 രൂപ
72 രൂപ x 5 വർഷം = 360 രൂപ അഞ്ചു വർഷത്തേക്ക് ഈടാക്കുന്നു
മീറ്റർ വില (Single phase )
845 ÷ 360 (5 വർഷത്തേക്കുള്ള വാടക ) = 2.3 രൂപ.
അതായത് 10 വർഷത്തിന് മുകളിൽ കെ.എസ്.ഇ.ബി വെച്ച ഒരു മീറ്ററിന്റെ പൈസ ഉപഭോഗ്ത്താവിൽ നിന്ന് ഈടാക്കാൻ എടുക്കുന്ന സമയം 10 വർഷത്തിൽ കൂടുതൽ ആണ്. അതിനിടയിൽ മീറ്റർ എങ്ങാനും കേട് വന്നാൽ കെ.എസ്.ഇ.ബി തന്നെ വാങ്ങി നിങ്ങൾക്ക് മാറ്റി തരുന്നു.
ഉപഭോക്താവ് വാങ്ങി വയ്ക്കുന്ന മീറ്റർ 5 വർഷം വാറന്റി പിരീഡ് കഴിഞ്ഞു കേടായാൽ വീണ്ടും Three PHASE മീറ്ററിന് 1500 രൂപയോ അതിന് മുകളിലോ Single phase മീറ്ററിന് 845 രൂപയോ അതിന് മുകളിലോ കൊടുത്തു വാങ്ങി വെക്കണം .