Connect with us

Kerala

ഈ മാസം മുഴുവൻ മഴ; കാറ്റിന് ശക്തി കൂടും: വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാം, മിന്നൽ ചുഴലിയേയും കരുതണം

Published

on

Share our post

ബംഗാൾ ഉൾക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന് പിന്നാലെ കെ‍ാൽക്കത്ത ഭാഗത്ത് മറ്റെ‍ാരു ന്യൂനമർദ്ദ സൂചന കൂടിയുള്ളതിനാൽ ശക്തമായ മഴ ഈ മാസം മുഴുവൻ തുടരാൻ സാധ്യത. വടക്കു ഭാഗത്തെ ന്യൂനമർദ്ദം ഒ‍‍‍ഡീഷ തീരമേഖലയിൽ എത്താനാണ് സാധ്യത. അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാൽ കാലവർഷക്കാറ്റിന്റെ ശക്തി വർധിക്കും. പലയിടത്തും തീവ്രമഴ പ്രതീക്ഷിക്കുന്നതിനാൽ വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാം. വിവിധ ഏജൻസികളുടെ നിരീക്ഷണമനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ കരുതൽ വേണ്ടിവരും.

കേരളം മുതൽ ഗുജറാത്ത് തീരം വരെ കാലവർഷപ്പാത്തി അതിശക്തമായതിനാൽ കെ‍ാങ്കൺ മേഖലയിൽ വീണ്ടും വെള്ളപെ‍ാക്കത്തിനും സാധ്യതയുണ്ട്. പാത്തി സാധാരണ ഈ രീതിയിൽ ഉണ്ടാകാറില്ലെന്നാണ് നിരീക്ഷണം. ഭൂമിയേ‍ാടു ചേർന്ന് കൂടുതൽ കാറ്റും വീശുന്നുണ്ട്. മേഘങ്ങളുടെ തീവ്രതയനുസരിച്ച് രൂപം കെ‍ാള്ളുന്ന ഈ കാറ്റിന് വേഗം കൂടുതലാണ്. അതുവഴി മിന്നൽ ചുഴലിയും ഉണ്ടാക്കാം. കാലവർഷക്കാറ്റ് ഭൂമിയിൽ നിന്ന് മൂന്നു കിലേ‍ാമീറ്റർവരെ മുകളിലാണ് വീശുക. ബംഗാൾകടലിൽ രൂപംകെ‍ാള്ളുന്ന ന്യൂനമർദ്ദത്തിന്റെ ദിശയെ ആശ്രയിച്ചിരിക്കും വരുംദിവസത്തെ മഴയുടെ ഗതിയും ശക്തിയും പ്രത്യാഘാതവും.

സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത് പെ‍ാതുവെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഐ.എം.ഡിയുടെ പ്രവചനമനുസരിച്ച് ഒ‍ാഗസ്റ്റ് മൂന്നുവരെ, ഈ കാലയളവിൽ സാധാരണ കിട്ടുന്നതിനെക്കാൾ കൂടുതൽ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളത്തിന്റെ നിരീക്ഷണം. കാസർകേ‍ാട്,കണ്ണൂർ ജില്ലകളിലും കേ‍ാഴിക്കേ‍ാട് മുതൽ കെ‍ാല്ലം വരെയുളള തീരദേശങ്ങളിലുമായിരിക്കും മഴ കൂടുതൽ ശക്തം. വടക്ക് കണ്ണൂർ,കാസർകേ‍ാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതേ‍ാറിറ്റി ശക്തമായ കരുതലുകളാണ് എടുക്കുന്നത്.

മഴയായതിനാൽ ദേശീയപാത വഴി ഈ ഭാഗത്തേക്കു യാത്ര പലയിടത്തും ബുദ്ധിമുട്ടാണ്. നിർമാണം നടക്കുന്ന പാതയുടെ സർവീസ് റേ‍ാഡുകൾ ചിലയിടത്തു വെളളത്തിലാണ്. പാതക്ക് സുരക്ഷാഭിത്തി നിർമിച്ചതേ‍ാടെ പലയിടത്തും അടഞ്ഞുപേ‍ായ നീരുറവകൾ കനത്തമഴയത്ത് സജീവമായത് മണ്ണിടിച്ചിലിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. തീരദേശത്താണ് ഇപ്പേ‍ാൾ കൂടുതൽ മഴ ലഭിക്കുന്നത്. കടലിലെ ഉഷ്ണം കുറഞ്ഞതും മാഡം ജൂലിയസ് ഒ‍ാസിലേഷൻ പ്രതിഭാസവും ന്യൂനമർദ്ദവും ചേർന്നത് കാലവർഷത്തിന്റെ ശക്തി വർധിപ്പിക്കുന്നു.

പ്രതലത്തിലെ കാറ്റ് ശക്തമായതേ‍ാടെ പുഴകളിലെയും നദികളിലെയും ജലം കടലെടുക്കുന്നത് കുറയുന്നതായും നിരീക്ഷണമുണ്ട്. ഇതുകാരണം, മഴശക്തമായി പെയ്യുന്നതേ‍ാടെ കരയിൽ വെളളം വലിയതേ‍ാതിൽ ഉയരും. ജൂൺ ഒന്നുമുതൽ ജൂലൈ 18 വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് മെ‍ാത്തത്തിൽ ഏതാണ്ട് സാധാരണമഴ ലഭിച്ചെങ്കിലും എറണാകളത്ത് 26 ശതമാനം ഇടുക്കിയിൽ 28 %, വയനാട് 24 % വും മഴക്കുറവുണ്ട്. ബാക്കിജില്ലകളിൽ സാധാരണമഴ കിട്ടി. സംസ്ഥാനത്ത് ഈ കാലയളവിൽ സാധാരണ കിട്ടേണ്ട 1043.7 മില്ലിമീറ്റർമഴയിൽ 922.6 മില്ലിമീറ്റർ പെയ്തു.


Share our post

Kerala

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Published

on

Share our post

മ​ല​പ്പു​റം: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ( 55) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് പ​ര​പ്പ​ന​ങ്ങാ​ടി പ​ന​യ​ത്തി​ൽ ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ണ് മ​രി​ച്ച സു​ൽ​ഫി​ക്ക​ർ. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ല ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഫ​സീ​ല​യാ​ണ് ഭാ​ര്യ. ആ​യി​ഷ , ദീ​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!