അവധിക്ക് ഇനി കളക്ടറെ കാക്കേണ്ട, പ്രഥമാധ്യാപകർക്ക് തീരുമാനിക്കാം

കോഴിക്കോട്: ജില്ലയിൽ മഴ ശക്തമായതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി കോഴിക്കോട് ജില്ലാ കളക്ടർ. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രഥമാധ്യാപകർക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് കളക്ടർ സ്‌നേഹില്‍ കുമാര്‍ സിംഗ് നിർദ്ദേശം നൽകി. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ആവശ്യമായ ഘട്ടങ്ങളില്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്നും കോഴിക്കോട് ജില്ലാകലക്ടര്‍ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ മലയോര മേഖലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിരുന്നില്ല. ഇതോടെ സ്കൂളിലേക്കുള്ള യാത്രയിലും തിരിച്ചും വിദ്യാർത്ഥികൾ വലഞ്ഞിരുന്നു. മഴ കനത്തതോടെ പത്തരയക്കാണ് ചക്യോട് പഞ്ചായത്തിൽ അവധി പ്രഖ്യാപിച്ചത്.