വാഹനങ്ങളിലെ സര്‍ക്കാര്‍മുദ്ര: ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഹൈക്കോടതി

Share our post

വാഹനങ്ങളില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍മുദ്രയുള്ള ബോര്‍ഡ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് മുന്നറിയിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിയമവിരുദ്ധമായി വാഹനത്തില്‍ ബോര്‍ഡ് വെക്കുന്ന കസ്റ്റംസ്, ഇന്‍കംടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെപേരില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോര്‍ഡ് വെക്കുന്നതും നിയമവിരുദ്ധമാണ്. എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ തിരുവനന്തപുരത്ത് സംസ്ഥാനസര്‍ക്കാര്‍ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചവറ കെ.എം.എം.എല്‍. എം.ഡി.യുടെ വാഹനം ഫ്‌ലാഷ് ലൈറ്റിട്ട് അമിതവേഗത്തില്‍ ആലുവ മേല്‍പ്പാലത്തിലൂടെപ്പോയ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ പരിശോധനാ റിപ്പോര്‍ട്ട് അടുത്തതവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ നല്‍കണം. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വയനാട് പനമരത്ത് യാത്രനടത്തിയ രൂപമാറ്റംവരുത്തിയ വാഹനം സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!