സ്വകാര്യ കമ്പനികൾ ചാർജ് കൂട്ടിയപ്പോൾ കോളടിച്ചത് ബി.എസ്.എൻ.എല്ലിന്; 27.5 ലക്ഷം പേർ പുതുതായെത്തി

സ്വകാര്യ മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവർ താരിഫ് നിരക്കുകളിൽ വർധന വരുത്തിയപ്പോൾ കോളടിച്ചത് ബി.എസ്.എൻ.എല്ലിന്. കമ്പനികൾ നിരക്ക് കൂട്ടിയതിന് ശേഷം ബി.എസ്.എൻ.എല്ലിന് 27.5 ലക്ഷം ഉപയോക്താക്കളെ അധികമായി ലഭിച്ചുവെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
കമ്പനികൾ ചാർജ് വർധിപ്പിച്ചതിന് പിന്നാലെ ഘർ വാപ്പസി ടു ബി.എസ്.എൻ.എൽ, ബോയ്കോട്ട് ജിയോ കാമ്പയിനുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ടര ലക്ഷം പേരാണ് ചാർജ് വർധനക്ക് ശേഷം മറ്റ് കമ്പനികളിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്ത് എത്തിയത്. 25 ലക്ഷം പുതിയ കണക്ഷനുകളാണ് ബി.എസ്.എൻ.എല്ലിന് ലഭിച്ചത്. കമ്പനികൾ ചാർജ് വർധിപ്പിച്ചതിന് പിന്നാലെ ഘർ വാപ്പസി ടു ബി.എസ്.എൻ.എൽ, ബോയ്കോട്ട് ജിയോ കാമ്പയിനുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ടര ലക്ഷം പേരാണ് ചാർജ് വർധനക്ക് ശേഷം മറ്റ് കമ്പനികളിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്ത് എത്തിയത്. 25 ലക്ഷം പുതിയ കണക്ഷനുകളാണ് ബി.എസ്.എൻ.എല്ലിന് ലഭിച്ചത്.