ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക വോട്ടറുടെ ഇടത് നടുവിരലിൽ

തിരുവനന്തപുരം : ഈ മാസം അവസാനം നടക്കുന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ടറുടെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ 30-ന് 49 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ചൂണ്ടുവിരലിന് പകരം നടുവിരലിൽ മഷി പുരട്ടാൻ തീരുമാനിച്ചത്. ഏപ്രിലിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ ഇടത് കൈയിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞ് പോയിട്ടില്ലാത്തത് കൊണ്ടാണ് ഈ തീരുമാനം.