ഈരായിക്കൊല്ലിയിൽ വി.എ.രാജൻ അനുസ്മരണം

പേരാവൂർ: ഈരായിക്കൊല്ലി ജ്ഞാനോദയ വായനശാല വി.എ.രാജൻ അനുസ്മരണവും വായന പക്ഷാചരണ സമാപനവും നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും നിർവഹിച്ചു. വാർഡ് മെമ്പർ സിനിജ സജീവൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഷിജിത്ത് വായന്നൂർ മുഖ്യ പ്രഭാഷണം നടത്തി. സി.കുഞ്ഞനന്തൻ, കെ. വിജേഷ്, എം.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.