ബസ് കണ്ടക്ടർക്ക് കിട്ടിയ സ്വർണം ഉടമയെ കണ്ടെത്തി നല്കി

കേളകം : കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു. അടക്കാത്തോട് – തലശ്ശേരി റൂട്ടിൽ സർവിസ് നടത്തുന്ന ജ്യോതിർമയി ബസ്സിൽ നിന്നും കണ്ടക്ടർ അഭിന് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം മറ്റ് ജീവനക്കാരായ ഷിനോജ്, ശ്രീനിഷ് എന്നിവർ ചേർന്ന് കേളകം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും അന്വേഷണം നടത്തിയതിൽ ചാണപ്പാറ സ്വദേശി ആതിര.എസ്.നായരുടേതാണെന്ന് മനസ്സിലാക്കി കേളകം പോലീസ് സ്റ്റേഷനിൽ വെച്ച് തിരിച്ചേല്പിക്കുകയും ചെയ്തു.
കേളകം സബ് ഇൻസ്പെക്ടർ സി. രാജു, കണ്ടക്ടർ അഭിൻ എന്നിവർ ഉടമസ്ഥക്ക് സ്വർണം കൈമാറി. ബസ് ജീവനക്കാരെ കേളകം പോലീസ് അഭിനന്ദിച്ചു. അസി. സബ് ഇൻസ്പെക്ടർ സജേഷ്, പി.ആർ.ഒ. പ്രശോഭ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിവേക്.കെ.ഷൈജിൻ എന്നിവർ സംബന്ധിച്ചു.