ഉമ്മൻ ചാണ്ടി അനുസ്മരണം

പേരാവൂർ: മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. അഡ്വ: ഷഫീർ ചെക്ക്യാട്ട് അധ്യക്ഷത വഹിച്ചു. മനോജ് താഴെപ്പുര, പി. അബൂബക്കർ, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്, ജോസ് ആന്റണി, അരിപ്പയിൽ മജീദ്, പി.പി. അലി, സി. സുഭാഷ് എന്നിവർ സംസാരിച്ചു.
കോളയാട് മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണ യോഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ് ഫൈസൽ, സുദീപ് ജയിംസ്, കെ.എം. രാജൻ, അന്ന ജോളി, മദർ ജമി എന്നിവർ സംസാരിച്ചു. പുന്നപ്പാലം ദൈവദാൻ സെന്ററിലെ അന്തേവാസികൾക്ക് സ്‌നേഹവിരുന്നും നല്കി.
പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറയങ്ങാട് സ്‌നേഹഭവനിൽ ഭക്ഷ്യക്കിറ്റുകൾ നൽകി. ജൂബിലി ചാക്കോ, ജോസ് നടപ്പുറം, ഷാജി കുന്നുംപുറം, അജീഷ് ഇരിങ്ങോളി, ജോണി ആമക്കാട്ട്, സന്തോഷ് മണ്ണാർകുളം, ഷഫീർ ചെക്ക്യാട്ട്, കെ.പി. നമേഷ് കുമാർ, വിൽസൺ കൊച്ചുപുരക്കൽ എന്നിവർ നേതൃത്വം നൽകി.