കോളയാട് അൽഫോൻസ പളളിതിരുനാൾ നാളെ തുടങ്ങും

കോളയാട് : അൽഫോൻസ പള്ളി തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 4.15-ന് ഇടവക വികാരി ഫാ. ഫിലിപ്പ് കാരക്കാട്ട് പതാക ഉയർത്തും. ദിവസവും വിശുദ്ധ കുർബാന, നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് വൈദിക ശ്രേഷ്ഠന്മാർ കാർമികത്വം വഹിക്കും. ഞായർ മാതൃദിനമായും തിങ്കൾ പിതൃദിനമായും ചൊവ്വ ദമ്പതീദിനമായും ആചരിക്കും. ബുധനാഴ്ച യുവജന ദിനമായും വ്യാഴാഴ്ച മതാധ്യാപക ദിനമായും ആചരിക്കും. ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ഫാ. ജിന്റോ പന്തലാനിക്കൽ, മാർ ജോർജ് ഞരളക്കാട്ട് മെത്രാപ്പൊലീത്ത, ഫാ. ജോസഫ് പൂവത്തിൽ, ഫാ. ലെനിൻ ജോസ് ഒ.സി.ഡി., ഫാ. ജോർജ് ചേലമരം, ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, ഫാ. ജോർജ് തുറവയ്ക്കൽ ഒ.സി.ഡി., ഫാ. ജിതിൻ വടക്കയിൽ എന്നീ വൈദികർ വിവിധ ദിനങ്ങളിലെ പ്രാർഥനാശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. 28-ന് തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.