Connect with us

PERAVOOR

പേരാവൂർ സൈറസ് ആസ്പത്രിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതായി പരാതി

Published

on

Share our post

പേരാവൂർ : സൈറസ് ആസ്പത്രിക്കും ഡോക്ടർക്കുമെതിരെ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതായി പരാതി. അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള കോൾ റെക്കോർഡിംങ്ങും ഒപ്പം വോയ്സ് മെസേജും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആര്യപ്പറമ്പ് സ്വദേശിനി, പേരാവൂർ മേഖലയിലെ ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, പ്രസ്തുത ഗ്രൂപ്പുകളുടെ അഡ്മിന്മാർ എന്നിവർക്കെതിരെയാണ് ആസ്പത്രി മാനേജ്‌മെൻ്റ് പേരാവൂർ പോലീസിൽ പരാതി നല്കിയത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. ആതുരസേവന രംഗത്ത് മികച്ച സേവനം പുലർത്തുന്ന ഡോക്ടർക്കെതിരെയും ആസ്പത്രിക്കെതിരെയും മോശമായി നടത്തിയ പരാമർശങ്ങൾ വ്യക്തിപരമായ ഉദ്ദേശത്തോടെയാണെന്ന് മാനേജ്മെൻറ് ആരോപിച്ചു. ആസ്പത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ആസ്പത്രിയെ നശിപ്പിക്കാനാണ് ചിലരുടെ ശ്രമം. മലയോര ജനത യാഥാർത്ഥ്യം മനസിലാക്കണമെന്നും കുപ്രചരണങ്ങൾ നടത്തുന്നവരുടെ ഗൂഢ ഉദ്ദേശം തിരിച്ചറിയണമെന്നും ആസ്പത്രി മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


Share our post

PERAVOOR

സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം മുഴക്കുന്നിൽ

Published

on

Share our post

പേരാവൂർ : സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം മെയ് 10,11(ശനി, ഞായർ) ദിവസങ്ങളിൽ മുഴക്കുന്നിൽ നടക്കും. ശനിയാഴ്ച രണ്ട് മണി മുതൽ മുൻകാല നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ നിന്ന് പതാക ജാഥകൾ തുടങ്ങും. കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിൽ നിന്നുള്ള സ്മൃതി പതാക ജാഥകൾ മുഴക്കുന്ന് കടുക്കാപാലത്ത് സംഗമിക്കും. തുടർന്ന് പ്രകടനത്തിനു ശേഷം അഞ്ച് മണിക്ക് മുഴക്കുന്ന് കാനം രാജേന്ദ്രൻ നഗറിൽ പൊതു സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. സെക്രട്ടറിമാരായ എ. പ്രദീപൻ, കെ. ടി.ജോസ്, ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി, സി. കെ. ചന്ദ്രൻ എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന എക്സി. അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.പി സന്തോഷ്‌ കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി ഷൈജൻ, ഒ കെ ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

PERAVOOR

പേരാവൂർ സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

Published

on

Share our post

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കൂട്ടയോട്ടവും വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി.സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, കെ. വി.ബാബു, പ്രഥമാധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ,സന്തോഷ് കോക്കാട്ട്, പ്ലാസിഡ് ആൻറണി, ജാൻസൺ ജോസഫ്, കെ. ജെ. സെബാസ്റ്റ്യൻ , കെ.പ്രദീപൻ, തങ്കച്ചൻ കോക്കാട്ട് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

ഹരിതകർമ സേനക്ക് നിയമ ബോധവത്കരണ ക്ലാസ്

Published

on

Share our post

പേരാവൂർ : തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ
ഹരിതകർമ സേനാഗംങ്ങൾക്ക് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. പാനൽ ലോയർ ജി.ശാന്തിനി ക്ലാസെടുത്തു . വാർഡ് മെമ്പർ റെജീന സിറാജ് , പാരാലീഗൽ വോളന്റിയർ വാഴയിൽ ഭാസ്കരൻ, പി.കെ. സന്തോഷ്, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സങ്കേത്.കെ.തടത്തിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!